KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട. 2.55 കോടിയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി.

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട, 2.55 കോടിയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. കോഴിക്കോട്: കരിപ്പൂർ എയർ കാർഗോ കോംപ്ലക്സ് വഴി റൈസ് കുക്കർ, എയർ ഫ്രൈയർ, ജ്യൂസ് മേക്കർ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച 2.55 കോടിയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. രണ്ടു യാത്രക്കാരിൽ നിന്നാണ് പിടികൂടിയത്.

കാപ്പാട് സ്വദേശിയായ ഇസ്മയിൽ, അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് എന്നിവരാണ് പിടിയിലായത്. 4.65 കിലോ വരുന്ന സ്വർണ്ണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ സ്വർണ്ണം കേരളത്തിനു പുറത്തുള്ള ആളുകൾക്ക് വേണ്ടി കടത്തിയതായിട്ടാണ് തെളിഞ്ഞത്.