KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് പച്ചമുട്ട ചേര്‍ത്ത മയൊണൈസ് നിരോധിച്ചു, പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തണം.

സംസ്ഥാനത്ത് പച്ചമുട്ട ചേര്‍ത്ത മയൊണൈസ് നിരോധിച്ചു, പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തണം. വീണ ജോര്‍ജ്. തിരുവനന്തപുരം: ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും, ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസറും ഉണ്ടായിരിക്കണമെന്ന് ആരോഗ്യമന്ത്രി.

പച്ച മുട്ട ചേര്‍ത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു. പാസ്ചറൈസ് ചെയ്ത  മുട്ട, വെജിറ്റബിൾ മയൊണൈസ് ഇവ ഉപയോഗിക്കാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം. പാഴ്‌സലുകളില്‍ ഭക്ഷണം കൊടുക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഉണ്ടായിരിക്കണം. എത്ര മണിക്കൂറിനകം ആ ഭക്ഷണം ഉപയോഗിക്കണം എന്നതും ഈ സ്റ്റിക്കറിൽ രേഖപ്പെടുത്തിയിരിക്കണം.

കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോട്ടല്‍, റെസ്റ്റോറൻ്റ്, ബേക്കറി, വഴിയോരക്കച്ചവടക്കാര്‍, കാറ്ററിങ്ങ് മേഖലകളിലെ സംഘടനകൾ എന്നിവരുമായുള്ള യോഗത്തിലാണ് തീരുമാനം.

Advertisements