KOYILANDY DIARY

The Perfect News Portal

പട്ടികജാതി വിദ്യാർത്ഥികൾക്കായി ഫർണിച്ചർ വിതരണം ചെയ്തു

പട്ടികജാതി വിദ്യാർത്ഥികൾക്കായി ഫർണിച്ചർ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭയുടെ 2022 – 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം നടത്തി. ഇ. എം. എസ് ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധ കെ. പി നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നഗരസഭ  കൗൺസിലർ കേളോത്ത് വത്സരാജ് ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു. പട്ടികജാതി വികസന ഓഫീസർ അനിത കുമാരി പി. പി പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. പ്രമോട്ടർമാരും ഗുണഭോക്താക്കളും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. വികസന കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ സ്വാഗതം പറഞ്ഞു.
Advertisements