KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ആർട്സ് കോളജിൽ സൗജന്യ യു.എസ്.എസ് പരീക്ഷ

കൊയിലാണ്ടി: USS പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി ആർട്സ് കോളേജ് കൊയിലാണ്ടി കഴിഞ്ഞ ഏഴ് വർഷമായി നടത്തിവരുന്ന സൗജന്യ USS Plus പരിശീലന പരിപാടിയുടെ ഈ അധ്യയന വർഷത്തെ ക്ലാസുകൾ നവംബർ 5 ശനിയാഴ്ച ആരംഭിക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചു. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും ഈ പരിശീലന പരിപാടിയുടെ ഭാഗമായുള്ള ക്ലാസുകൾ കോളേജ് ക്യാമ്പസിൽ വച്ച് നടത്തുന്നതായിരിക്കും.
പരിശീലനത്തിനുശേഷം യഥാർത്ഥ പരീക്ഷയെ ആസ്പദമാക്കി ആർട്സ് കോളേജ് നടത്തുന്ന പരീക്ഷയിൽ നിശ്ചിത മാർക്കിനു മുകളിൽ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും യഥാക്രമം 5000 രൂപ മുതൽ 500 രൂപ വരെയുള്ള സ്കോളർഷിപ്പ് ലഭിക്കുന്നതായിരിക്കും. ഇത്തരത്തിൽ പരിശീലനം ലഭിച്ച 35 ഓളം വിദ്യാർഥികൾക്ക് കഴിഞ്ഞ അധ്യയന വർഷം യു.എസ്.എസ് സ്കോളർഷിപ്പ് നേടുവാൻ സാധിച്ചിട്ടുണ്ട്.
Advertisements
സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ രക്ഷിതാവ്നോടൊപ്പം കോളേജ് ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8075031668 എന്ന നമ്പറിൽ ബന്ധപ്പെടുക.