KOYILANDY DIARY

The Perfect News Portal

മൂടാടി പഞ്ചായത്തിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു.

മൂടാടി ഗ്രാമപഞ്ചായത്തിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു. റോഡപകടങ്ങളിൽ കേരളത്തിൽ വർഷംതോറും നൂറുകണക്കിന് ജീവനുകളാണ് അപകടത്തിൽപ്പെടുന്നത്. ഈ അപകടങ്ങൾ മുൻനിർത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായും വേഗത്തിലും രക്ഷാപ്രവർത്തനം നടത്താനും വേണ്ടി അഗ്നിശമന സേനാംഗങ്ങളും സിവിൽ ഡിഫൻസ് വളണ്ടിയര്‍മാരും അതാത് പ്രദേശത്തെ സമീപവാസികളും ചേർന്നു കൊണ്ടാണ് റോഡ് സുരക്ഷാ ജാഗ്രത ടീം ഉണ്ടാക്കുന്നത്.

പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജാഗ്രത ടീമിന് സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി കെ റോഡ് അപകടങ്ങൾ ഉണ്ടായാൽ ആദ്യഘട്ടങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്നതിനെപ്പറ്റിയും ഫസ്റ്റ് എയ്ഡ്നെ പറ്റിയും ക്ലാസെടുത്തു.

വരും ദിവസങ്ങളിൽ ജാഗ്രത ടീമിന് മെച്ചപ്പെട്ട രീതിയിൽ രക്ഷാപ്രവർത്തനം നടത്തേണ്ട കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുമെന്നും എല്ലാ പഞ്ചായത്തിലും ടീം ഉടൻ രൂപീകരിക്കുമെന്നും സ്റ്റേഷൻ ഓഫീസർ അറിയിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധി പ്രസാദ് ഇ എം, സജിത്ത് പി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Advertisements