KOYILANDY DIARY.COM

The Perfect News Portal

ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചിയിലെ ഗിന്നസ് ഡാന്‍സ് പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നടക്കാനുളള സ്ഥലം പോലും ഇല്ലായിരുന്നെന്ന്  ദൃശ്യങ്ങളില്‍ വ്യക്തമാണ്. വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് ചാഞ്ഞുകൊണ്ടാണ് എംഎല്‍എ വീണത്. പരിപാടിയുടെ സംഘാടകരില്‍ ഒരാളായ പൂര്‍ണിമ, നടന്‍ സിജോയ് വര്‍ഗീസ് എന്നിവര്‍ വീഡിയോയിലുണ്ട്. ഒന്നര മീറ്ററാണ് സ്‌റ്റേജിന്റെ വലുപ്പം ഉണ്ടായിരുന്നത്. അതില്‍ രണ്ട് നിരയായാണ് കസേര ഇട്ടിരുന്നത്.

പിന്‍നിരയില്‍ നിന്ന് ഉമ തോമസ് മുന്‍നിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. ഇതിനിടെയാണ് അപകടം. അതേസമയം, മൃദംഗ വിഷന്റെ സാമ്പത്തിക സ്രോതസുകളില്‍ അന്വേഷണം നടക്കുകയാണ്. ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. ആദായനികുതി വകുപ്പും പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടന്ന അക്കൗണ്ടുകളിലാണ് പരിശോധന.

 

കേസിലെ പ്രതികള്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവും. മൃദംഗ വിഷന്‍ വിഷന്‍ MD നിഗോഷ്‌കുമാര്‍, CEO ഷെമീര്‍ അബ്ദുല്‍ റഹിം, എന്നിവരാണ് ഹാജരാവുക. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇതുവരെ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് കേസുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ ഉമാ തോമസ് MLA ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. പുതിയ മെഡിക്കല്‍ ബുള്ളറ്റ് ഇന്ന് രാവിലെ പുറത്ത് വിടും.

Advertisements
Share news
error: Content is protected !!