KOYILANDY DIARY

The Perfect News Portal

രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ കൊടി ഉയര്‍ത്തി; എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

മലപ്പുറം വണ്ടൂരില്‍ രാഹുല്‍ഗാന്ധിയുടെ പരിപാടിക്കിടെ കൊടി ഉയര്‍ത്തി. എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് ശേഷമാണ് സംഘര്‍ഷം നടന്നത്. പരിപാടിക്ക് ശേഷം നടന്ന സംഗീത നിശയില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുസ്ലീംലീഗിന്റെയും എം.എസ്.എഫിന്റെയും കൊടി വീശി.

തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ കൊടി ഉപയോഗിക്കേണ്ടതില്ല എന്ന ധാരണ എം.എസ്.എഫ് പ്രവര്‍ത്തകര്‍ തെറ്റിച്ചു എന്ന് പറഞ്ഞ് കെ.എസ്.യു പ്രവര്‍ത്തകര്‍ കൊടി വീശിയത് ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.