KOYILANDY DIARY

The Perfect News Portal

നാദാപുരത്ത് ബസ്സിൽ നിന്ന് തെറിച്ചു വീണ് അഞ്ചു വിദ്യാർത്ഥിനികൾക്ക് പരിക്ക്. 

കോഴിക്കോട്നാദാപുരത്ത് ബസ്സിൽ നിന്ന് തെറിച്ചു വീണ് അഞ്ചു വിദ്യാർത്ഥിനികൾക്ക് പരിക്ക്.  ഇതിൽ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. പുറമേരിയിലെ ഇരട്ട സഹോദരികളായ അതുല്യ (22), അങ്കിത (22), തൃശ്ശൂർ സ്വദേശി അശ്വതി (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വടകര കുറ്റ്യാടി റൂട്ടിലോടുന്ന പി.പി. മോട്ടോർസിൻ്റെ ബസ്സിലാണ് വിദ്യാർത്ഥിനികൾ കയറിയത്.

ഇവർ കയറിയ ഉടൻ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. അഞ്ചുപേരും പുറത്തേക്ക് തെറിച്ചു വീണു. ഒരു വിദ്യാർത്ഥിയുടെ മൂന്നു പല്ല് കൊഴിഞ്ഞു പോയിട്ടുണ്ട്. വിദ്യാർത്ഥിനികൾ കയറിയ ഉടൻ ബസ് എടുത്തതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടു നിന്നവർ പറഞ്ഞു. പുറമേരിയിലേക്ക് പോകാനായി തലായി തെക്കേയിൽ ബസ്റ്റോപ്പിൽ നിന്നാണ് ഇവർ ബസ്സിൽ കയറിയത്.