KOYILANDY DIARY

The Perfect News Portal

വെളിയണ്ണൂർ ചല്ലി പ്രദേശത്ത് തീപിടുത്തം

നടേരി: കാവുംവട്ടം മാപ്പിള സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന തെക്ക്-കിഴക്കൻ വെളിയണ്ണൂർ ചല്ലിയുടെ ഭാഗത്ത് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണങ്ങിയ പുല്ലിൽനിന്നാണ് തീ പടർന്നത്. ഏകദേശം 2 ഏക്രയോളം സ്ഥലത്താണ് തീ ആളിപടർന്നത്. വയലോരങ്ങളിൽ ഉണ്ടാക്കിയ പച്ചക്കറി കൃഷികൾക്ക് വലിയ നാശം സംഭവിച്ചുിട്ടുണ്ട്..
ഉച്ചക്ക് 1 മണിയോടെ തീ ആളിപടർന്നത് ശ്രദ്ധയിൽപ്പെട്ടത്. കൊയിലാണ്ടിയ ഫയർഫോഴ്സ് സേനകളും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. കൗൺസിലർമാരായ ഇന്ദിര ടീച്ചർ, എൻ എസ് വിഷ്ണു, ഫാസിൽ, ജമാൽ മാസ്റ്റർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഫയർഫോഴ്സ് സേനകൾ 4 മണിക്കൂറിലേറെ കഠിനാധ്വാനം നടത്തിയാണ് തീയണച്ചത്.
ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ ബാബുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ജിനീഷ് കുമാർ, ശ്രീരാഗ്, ബിനീഷ് വി കെ, മനോജ്, ഹോം ഗാർഡ് രാജേഷ് എന്നിവരും പങ്കെടുത്തു.