KOYILANDY DIARY.COM

The Perfect News Portal

ഫിഫ ലോകകപ്പ് 2026: ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ

.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മൊറോക്കോയ്ക്കായി ഇസ്മായില്‍ സായിബാരിയാണ് ആദ്യം ഗോള്‍ അടിച്ചത്. ബ്രസീലിനായി വിനീഷ്യസ് ജൂനിയര്‍ സമനില ഗോള്‍ നേടി. കളിയില്‍ തുടക്കം മുതല്‍ മൊറോക്കോയുടെ വമ്പന്‍ ആക്രമണമാണ് കാണാനായത്. ബ്രസീലിന് 14-ാം മിനുട്ടില്‍ കിട്ടിയ ഒരു അവസരം തുലച്ചു.

 

സായിബാരി കൃത്യമായി കിട്ടിയ അവസരം വിനിയോഗിച്ച് 21-ാം മിനിറ്റില്‍ സ്‌കോര്‍ ചെയ്തു. പക്ഷേ വൈകാതെ തന്നെ ബ്രസീലിന്റെ ഗോളുമെത്തി. കളിയുടെ 32-ാം മിനുട്ടില്‍ ബ്രസീല്‍ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന താരങ്ങളിലൊന്നായ വിനീഷ്യസ് ജൂനിയര്‍ തകര്‍പ്പന്‍ ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ചു. പിന്നീട് കളിയുടെ പല ഘട്ടത്തിലും ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ആര്‍ക്കുമാര്‍ക്കും സ്‌കോര്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല.

Advertisements

 

Share news
error: Content is protected !!