KOYILANDY DIARY

The Perfect News Portal

റേഷൻ കടയിലെ മോദി ബ്രാൻ്റിംഗ് കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി; മുഖ്യമന്ത്രി

തിരുവനന്തപുരം: റേഷൻ കടയിലെ മോദി ബ്രാൻ്റിംഗ് കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നടപടി ശരിയല്ലെന്നും നടപ്പാക്കാന്‍ വിഷമമാണെന്നും അറിയിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. റേഷൻ കടയ്ക് മുന്നിൽ മോഡിയുടെ സെൽഫി പോയിൻറ് സ്ഥാപിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ദീര്‍ഘകാലമായി റേഷന്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതിന്റെ ഭാഗമായി റേഷന്‍ കടകളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതേവരെയില്ലാത്ത ഒരു പുതിയ പ്രചരണ പരിപാടിയാണ് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ലേക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ തീര്‍ച്ചയായും തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുള്ളതാണ്. ഈക്കാര്യം കാണിച്ചു കൊണ്ട് ഇത് ശരിയല്ലെന്നും നടപ്പാക്കാന്‍ വിഷമമാണെന്നും കേന്ദ്രസര്‍ക്കാരിനെ അറിയിക്കും”- മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.