തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കകടയിൽ ഉഗ്ര സ്ഫോടനം
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കകടയിൽ ഉഗ്ര സ്ഫോടനം. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. നിരവധി വാഹനങ്ങൾ കത്തി നശിച്ചു. വീടുകൾക്കും നാശനഷ്ടം.
സംഭവ സമയത്ത് വലിയ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ഇനിയും എത്ര പേർക്ക് പരുക്കേറ്റുവെന്ന വിവരം ലഭ്യമായിട്ടില്ല. സ്ഫോടനത്തിൽ 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണു. സമീപത്തെ വീടുകളിലും ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. കൂടുതൽ ആംബുലൻസുകൾ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.