KOYILANDY DIARY

The Perfect News Portal

കീഴരിയൂർ സർവ്വീസ് സഹകരണ ബേങ്ക് ഭരണസമിതിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു

കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 11 UDF അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇടത്തിൽ ശിവൻ മാസ്റ്ററെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പി.കെ ഗോവിന്ദൻ, ടി. യു സൈനുദ്ദീൻ, എം.എൻ വേണുഗോപാൽ, പ്രഭാകരൻ സി.പി, മാലാടി കുഞ്ഞമ്മദ്, വിശ്വനാഥൻ കെ, സുനീതൻ സി,  ലീന ശ്രീകൃഷ്ണാലയം, സുധ (സുധ നിവാസ്),രമ സി.ടി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ.

ബാങ്ക് ഓഡിറ്റേറിയത്തിൽ നടന്ന ആദ്യ യോഗത്തിൽ  ഇടത്തിൽ ശിവൻ മാസ്റ്ററെ പ്രസിഡണ്ടായും പി.കെ ഗോവിന്ദനെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. സഹകരണ സംഘം പയ്യോളി യൂണിറ്റ് ഇൻസ്പെക്ടർ കെ.വി മനോജ് കുമാർ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം കൊടുത്തു. തുടർന്ന് കെ.സി.ഇ.എഫ് സംഘടിപ്പിച്ച അനുമോദന യോഗം ജില്ലാ ജനറൽ സെക്രട്ടറി കെ.പി സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി കെ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു.