KOYILANDY DIARY.COM

The Perfect News Portal

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ്

.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റ വീട്ടിൽ ഇഡി റെയ്ഡ്. തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് കേസുമായി രം​ഗത്ത് വരുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.

 

രാവിലെ 6 മണി മുതൽ ആണ് റെയ്ഡ് തുടങ്ങിയത്. എക്സാലോജിക് വിഷയത്തിലാണ് റെയ്ഡ് എന്നാണ് സൂചന. എംഎൽഎ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്. നീക്കത്തിന് പിറകിൽ ബിജെപി ഹൈഫണ്ട് കോൺഗ്രസ് രാഷ്ട്രീയ തീരുമാനമെന്നാണ് സൂചന. കേരളത്തിൽ 10 ഇടങ്ങളിലും ബംഗളൂരുവിൽ രണ്ട് ഇടങ്ങളിലും ആണ് റെയ്ഡ് നടക്കുന്നത്. വലിയ സന്നാഹങ്ങളോടുകൂടിയാണ് ഇ ഡി നീക്കം.

Advertisements

 

കൂടുതൽ പോലീസിനെ പിണറായി വിജയൻറെ തിരുവനന്തപുരത്തെ വസതിക്ക് മുന്നിൽ വിന്യസിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ ദില്ലി യാത്രയ്ക്ക് പിന്നാലെയുളള ഈ നീക്കങ്ങൾ കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് കൃത്യമായി ആസൂത്രണം ചെയ്തു നടത്തുന്ന അജണ്ടയായി കാണാം. ഇന്ന് വി ഡി സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനിരിക്കെ ആണ് റെയ്ഡ്.

 

Share news
error: Content is protected !!