KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ BBC ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു.

കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ BBC ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോഡിക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന BBC പുറത്തിറക്കിയ ഡോക്യുമെൻ്ററിയുടെ ഒന്നാം ഭാഗമാണ് കേന്ദ്രത്തിൻ്റെ വിലക്കും ബിജെപി മന്ത്രിമാരുടെയും നേതാക്കളുടെയും ഭിഷണിക്കു മുമ്പിൽ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച് നടത്തിയത്.

കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് പൊതുജനങ്ങൾക്കുൾപ്പെടെ സൗകര്യമായി കാണാൻ പാകത്തിൽ വലിയ സ്ക്രീനിലാണ് പ്രദർശനം ഒരുക്കിയത്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിൽ സ്ഥലത്ത് ശക്തമായ പോലീസ് സംവിധാനവും ഉണ്ടായിരുന്നു. എന്നാൽ ഒരു തരത്തിലുമുള്ള പ്രതിഷേധവും ഒരു ഭാഗത്തുനിന്നും ഉണ്ടായില്ല. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിപി ബബീഷ് പ്രദർശനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ്, പ്രസിഡണ്ട് സതീശൻ, പി.വി. അനുഷ, റിബിൻ കൃഷ്ണ, വി.എ. അജീഷ് തുടങ്ങിയവർ സംസാരിച്ചു.