KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി ഉന്നത വിജയികളെ അനുമോദിച്ചു

കീഴരിയൂർ: ഡിവൈഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു, യുഎസ്എസ്, എൽഎസ്എസ് ഉന്നത വിജയികളെ അനുമോദിച്ചു. വള്ളത്തോൾ വായനശാലയിൽ വെച്ച്  നടന്ന പരിപാടി കൊയിലാണ്ടി ബ്ലോക്ക്‌ സെക്രട്ടറി ബിജോയ്‌ സി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് ടി. കെ പ്രദീപ് കീഴരിയൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിഷാഗ ഇല്ലാത്ത്‌, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സവിത വലിയപറമ്പത്ത്‌, മെമ്പർമാരായ വിജില എരേമ്മൻകണ്ടി, ദീപ്തി നമ്പ്രോട്ടിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അഭിൻ രമേഷ്, പ്രസിഡണ്ട് ആതിര ചാലിൽ, ട്രഷറർ സുഹൈൽ, സുബിൻരാജ്, നികേഷ്, അമർ, അമിത്, അക്ഷയ്, നന്ദന, അശ്വന്ത്, നിവേദ് അനുരാഗ് എന്നിവർ നേതൃത്വം നൽകി.
Share news
error: Content is protected !!