KOYILANDY DIARY.COM

The Perfect News Portal

ഡി.വൈ.എഫ്.ഐ മാർച്ചും ധർണ്ണയും നടത്തി

ഡി.വൈ.എഫ്.ഐ മാർച്ചും ധർണ്ണയും നടത്തി. കൊയിലാണ്ടി: അദാനി ഗ്രൂപ്പിൻ്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക, കേന്ദ്രസർക്കാരിൻ്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയിലും, സ്വകാര്യവത്കരണത്തിലും പ്രതിഷേധിക്കുക, യുവജന വഞ്ചനക്കെതിരെ പ്രതികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ എസ്.ബി.ഐ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം രാഹുൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ. കെ. സതീഷ് ബാബു സമരത്തിന് അധ്യക്ഷത വഹിച്ചു. പി. വി. അനുഷ, സി. കെ. ദിനൂപ്, റിബിൻ കൃഷ്ണ, പ്രദീപ്. ടി. കെ എന്നിവർ സംസാരിച്ചു, എൻ. ബിജീഷ് സ്വാഗതം പറഞ്ഞു.
Share news
error: Content is protected !!