KOYILANDY DIARY

The Perfect News Portal

ഇതര സംസ്ഥാന തൊഴിലാളികൾക്ക് അന്തിയുറങ്ങാൻ അംഗനവാടി വിട്ടുകൊടുത്തു

ഇതര സംസ്ഥാന തൊഴിലാളികൾക്ക് അന്തിയുറങ്ങാൻ അംഗനവാടി വിട്ടുകൊടുത്തിനെതിരെ പ്രതിഷേധം. അംഗൻവാടിയിൽ മദ്യവും ലഹരി പദാർത്ഥങ്ങളും കണ്ടെത്തി. തിക്കോടി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള പുറക്കാട് എടവനക്കണ്ടി അംഗനവാടിയിലാണ് ഇന്നലെ രാത്രി ഈ വ്യത്യസ്ത സംഭവം ഉണ്ടായത്. രാത്രി അംഗൻവാടിയിൽ ലൈറ്റ് കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശേധനയിലാണ് രണ്ട് പേരെ അംഗൻവാടി കെട്ടിടത്തിനുള്ളിൽ കാണാൻ സാധിച്ചത്. ഇതോടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ടും മറ്റ് ഉദ്യോഗസ്ഥരും സ്തലത്തെത്തി രാത്രിതന്നെ തൊഴിലാളികളെ മറ്റൊരു കേന്ദ്രത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്. തുടർന്ന് നാട്ടുകാരുടെ പരാതിയിൽ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പഞ്ചായത്ത് അധികൃതരുമായി സംസാരിച്ച് അനന്തര നടപടികൾ സ്വീകരിച്ചു.
Advertisements
മദ്യവും മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ പിഞ്ചു കുട്ടികൾ പഠിക്കുന്ന അംഗനവാടി വിട്ടുകൊടുത്തത് ആരാണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കുട്ടികൾ കഴിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഇവിടെതന്നെയാണ് സൂക്ഷിക്കുന്നത്. മദ്യലഹരിയിൽ ഭക്ഷ്യ സാധനങ്ങൾസൂക്ഷിക്കുന്നിടത്ത്  എന്തെങ്കിലും പിഴവ് സംഭവിച്ച് ഭക്ഷ്യ വിഷബാധയോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ ആര് സമാധാനം പറയുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
നാട്ടുകാുടെ അന്വേഷണത്തിൽ പഞ്ചായത്തിലെ പൊതു ശ്മശാനത്തിൻ്റെ നിർമ്മാണ പ്രവർത്തിക്ക് വന്നിട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവർ എന്ന് മനസിലായിട്ടുണ്ട്. ICDS സൂപ്പർ വൈസർറുടെ നിർദ്ദേശപ്രകാരമാണ് ഇവർക്ക് താമസ സൌകര്യം ഒരുക്കിയതെന്ന് അംഗനവാടി ടീച്ചർ പറയുന്നുണ്ടെങ്കിലും സൂപ്പർവൈസർ ഇത് നിഷേധിച്ചിട്ടുണ്ട്. ആരായാലും
ഉത്തരം പറയേണ്ടിവരുമെന്ന് നാട്ടുകാർ പറഞ്ഞു.