KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് DYFI ഗാന്ധി സ്മൃതി

കൊയിലാണ്ടിയിൽ ഇന്ന് DYFI ഗാന്ധിസ്മൃതി… ഗാന്ധി രക്തസാക്ഷി ദിനത്തിൻ്റെ ഭാഗമായി ‘രാഷ്ട്രപിതാവിനെ കൊന്നവർ രാഷ്ട്രത്തെ കൊല്ലുന്നു’ എന്ന മുദ്രാവാക്യമുയർത്തിയാണ്  ഡി.വൈ.എഫ്‌.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സംഘടിപ്പിക്കുന്നത്.

വൈകീട്ട് 5 മണിക്ക് കുറുവങ്ങാട് മാവിൻചുവട് വെച്ച് നടക്കുന്ന പരിപാടി കെ.എം. സച്ചിൻദേവ് എം.എൽ.എ. ഉദ്ഘാടനം ചെയ്തും, ഡിവൈഎഫ്ഐ മുൻ ജില്ലാ പ്രസിഡണ്ട് സി. അശ്വനിദേവ്, ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് എന്നിവർ സംസാരിക്കും.

Share news
error: Content is protected !!