KOYILANDY DIARY

The Perfect News Portal

ഡി.ആർ അനിൽ രാജിവെക്കും: തിരുവനന്തപുരം നഗരസഭാ കവാടത്തിലെ പ്രതിപക്ഷ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ വ്യാജ കത്ത് വിവാദത്തിൽ നഗരസഭാ കവാടത്തിൽ  പ്രതിപക്ഷം നടത്തിവന്ന് സമരം അവസാനിപ്പിച്ചു. ഡി ആർ അനിലിനെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ തീരുമാനമായി. മന്ത്രിമാരായ എം ബി രാജേഷും വി ശിവൻകുട്ടിയുമായി കക്ഷി നേതാക്കൾ നടത്തിയ സമവായ ചർച്ചയ്ക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

വിവാദങ്ങളിൽ അന്വേഷണം അതിന്റെ വഴിക്ക് നടക്കും.  ഭരണപരമായ കാര്യങ്ങളിൽ ഉയർന്ന ആക്ഷേപം പ്രത്യേകം പരിശോധിക്കുവാനും തീരുമാനമായി. ഇതോടെ സമരം അവസാനിപ്പിക്കുന്നുവെന്ന് യുഡിഎഫും ബിജെപിയും  വ്യക്തമാക്കി.