KOYILANDY DIARY

The Perfect News Portal

പൂക്കാട് കലാലയത്തിൽ ബിരുദദാനം

കൊയിലാണ്ടി: കലാപഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് പൂക്കാട് കലാലയം ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കലാലയം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കലാലയം പ്രസിഡണ്ട് യു. കെ. രാഘവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കൊറോണക്കാലത്ത് പഠനം തടസ്സപ്പെട്ടവരുൾപ്പെടെ 400 ഓളം കൗമാര-യൗവ്വന പ്രതിഭകളാണ് ബിരുദങ്ങൾ ഏറ്റുവാങ്ങിയത്. നൃത്തം, സംഗീതം, വാദ്യം, ചിത്രം എന്നീ വിഭാഗങ്ങളിൽ 4 വർഷത്തെ പ്രാഥമിക പഠനത്തിന് നാട്യപ്രിയ, ഗാനപ്രിയ, നാദപ്രിയ, വർണ്ണപ്രിയ ബിരുധങ്ങളും തുടർന്നുള്ള 4 വർഷത്തെ ഉപരിപഠനത്തിന് നാട്യശ്രീ, ഗാനശ്രീ, നാദശ്രീ, വർണ്ണശ്രീ ബിരുദങ്ങളുമാണ് നൽകിയത്.
നൃത്താധ്യാപിക യോഗ്യത നേടിയവർക്ക് ഡി. ടി. ടി. സി. ബിരുദവും നൽകി.
Advertisements
ക്ലാസ് സെക്രട്ടറി എം. പ്രസാദ്, പി. അച്ചുതൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ശിവദാസ് കാരോളി അന്തരിച്ച കാൽപ്പന്തുകളിയിലെ ഇതിഹാസ താരം പെലെ അനുസ്മരണം നടത്തി.