ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു
.
രാജ്യത്തെ ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകി കേന്ദ്രം. ഗാർഹിക പാചക വില വീണ്ടും വർധിപ്പിച്ചു. സാധാരണക്കാരായ ജനങ്ങളുടെ ജീവിതം താറുമാറാക്കുന്ന നടപടിയാണ് കേന്ദ്രം വീണ്ടും കൈക്കൊണ്ടിരിക്കുന്നത്. 29 രൂപയാണ് ഒരു സിലിണ്ടറിന് കൂട്ടിയിരിക്കുന്ന വില. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ വില 951 രൂപ കടന്നു. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് പാചക വാതകത്തിൻ്റെ വില വർധിപ്പിച്ചിരിക്കുന്നത്. മാർച്ചിൽ പാചക വാതകത്തിന് 60 രൂപ കൂട്ടിയിരുന്നു.




