KOYILANDY DIARY

The Perfect News Portal

പ​യ്യോ​ളിയിൽ 3 പേരെ കടിച്ച നായക്ക് പേവിഷബാധ

പ​യ്യോ​ളിയിൽ 3 പേരെ കടിച്ച നായക്ക് പേവിഷബാധ. അ​യ​നി​ക്കാ​ട് ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം തിങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് പി​ഞ്ചു​കു​ഞ്ഞി​നെ​യും വി​ദ്യാ​ർ​ഥി​നി​യെ​യും ഒ​രു മ​ധ്യ​വ​യ​സ്ക​യെ​യും നാ​യ ക​ടി​ച്ചത്. 3 പേർക്കും വീ​ട്ടു​മു​റ്റ​ത്ത് നി​ന്നാ​ണ് ക​ടി​യേ​റ്റ​ത്. തുടർന്ന് ഇ​വ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ​ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടിയിരുന്നു​.

തുടർന്ന് ചൊ​വ്വാ​ഴ്ച നാ​യ​യെ ച​ത്ത ​നി​ല​യി​ൽ ക​ണ്ടെ​ത്തുകയും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും മൃ​ഗാ​ശു​പ​ത്രി അ​ധി​കൃ​ത​രും ചേ​ർ​ന്ന് ജ​ഡം ക​ണ്ണൂ​രി​ലെ​ത്തി​ച്ച് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് വി​ധേ​യമാക്കുകയും ചെയ്തു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ ല​ഭിച്ച റിപ്പോർട്ടിൽ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇ​തോ​ടെ പേ​പ്പ​ട്ടി കടി​ച്ചി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ത്തെ വ​ള​ർ​ത്തു ​മൃ​ഗ​ങ്ങ​ളെ​യും മ​റ്റു തെ​രു​വു ​നാ​യ്ക്ക​ളെ​യും നി​രീ​ക്ഷിക്കാനും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വി​ഭാ​ഗം നിർദ്ദേശം നൽകിയിട്ടുണ്ട്.