KOYILANDY DIARY

The Perfect News Portal

ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഡോക്ടറേറ്റ്

കൊയിലാണ്ടി: ഫാർമസ്യൂട്ടിക്കൽ സയൻസിൽ വിജീഷ് ഗോവിന്ദന് (ജെ-ജെ –ടി സർവകലാശാല രാജസ്ഥാൻ) ഡോക്ടറേറ്റ് ലഭിച്ചു. ഒറ്റപ്പാലം കെ.ടി.എൻ കോളേജ് ഓഫ് ഫാർമസിയിൽ പ്രെഫസറാണ്. തലശ്ശേരി സായൂജ്യത്തിൽ ഗോവിന്ദൻ നമ്പ്യാരുടെയും വിലാസിനിയുടെയും മകനാണ്. കൊയിലാണ്ടി കോതമംഗലം തൊണ്ടിയേരി രശ്മിയാണ് ഭാര്യ.