KOYILANDY DIARY

The Perfect News Portal

തണൽ ഫിസിയോ തെറാപ്പി സെൻ്റർ പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടിയിൽ തണൽ ഫിസിയോ തെറാപ്പി സെൻ്റർ പ്രവർത്തനം ആരംഭിച്ചു. പരിസൺസ് എം.ഡി എൻ. കെ മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിച്ചു. സമൂഹത്തെയാകെ പങ്കാളികളാക്കി കൊണ്ടുള്ള തണലിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് കൊയിലാണ്ടി നഗരസഭ ചെയർപെഴ്സൺ കെ. പി സുധ അഭിപ്രായപ്പെട്ടു. ജീവിത ശൈലി മാറ്റങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇതിനെതിരെ തണൽ നടത്തുന്ന ബോധവൽക്കരണങ്ങൾ ശ്ലാഖനീയമാണെന്നും മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് അവർ പറഞ്ഞു. സിദ്ദീക്ക് കൂട്ടുമുഖം അധ്യക്ഷതവഹിച്ചു.
തണൽ ചെയർമാൻ ഡോ: ഇദ്രീസ്‌ മുഖ്യ പ്രഭാഷണം നടത്തി.  അഡ്വ. കെ. പ്രവീൺ കുമാർ, കൗൺസിലർമാരായ പി. രത്നവല്ലി. വി. പി ഇബ്രാഹിംകുട്ടി, എ. അസീസ്‌, കെ. കെ വൈശാഖ്, അഡ്വ. സുനിൽ മോഹൻ, സാലിഹ് ബാത്ത, സഫ് നാസ്  കരുവഞ്ചേരി എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ജീവിത ശൈലി രോഗനിർണയ കേമ്പിൽ നിരവധി പേർ പങ്കെടുത്തു.
സഹീർ ഗാലക്സി, എ.എം.പി ബഷീർ, മായിൻ  പി.കെ റിയാസ്, നൂറുദ്ദീൻ ഫാറൂഖി, ത്വൽഹത്ത് കൊയിലാണ്ടി, അബ്ദുലത്തീഫ് , നാസർ, സി.എച്ച്. അബ്ദുള്ള എന്നിവർ നേതൃത്വം നൽകി. അൻസാർ കൊല്ലം സ്വാഗതവും, വി.കെ ആരിഫ് നന്ദിയും പറഞ്ഞു.