KOYILANDY DIARY

The Perfect News Portal

ഭക്തർക്ക് ആവേശമായി കാഴ്ചശീവേലി

ഭക്തർക്ക് ആവേശമായി കാഴ്ചശീവേലി. കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ഞായറാഴ്ച നടന്ന കാഴ്ചശീവേലി ഭക്തിസാന്ദ്രമായി. രാവിലെയും വൈകീട്ടും നടന്ന കാഴ്ചശീവേലി കാണാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.

രാവിലെ നടന്ന കാഴ്ചശീവേലിക്ക് തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ മേള പ്രമാണിയായി. വൈകീട്ട് നടന്ന കാഴ്ചശീവേലിക്ക് മണ്ണാർക്കാട് ഹരി മേളം തീർത്തു. രാത്രിയിൽ കാണികൾക്ക് നവ്യാനുഭവമേകി ഒട്ടേറെ കലാപരിപാടികളും അരങ്ങേറി. കൊരയങ്ങാട് കലാക്ഷേത്രവും പിഷാരികാവ് കലാ ക്ഷേത്രവും അവതരിപ്പിച്ച വിവിധ പരിപാടികൾ കാണികളെ ആകർഷിച്ചു.