യൂത്ത് ബ്രിഗേഡ് വളണ്ടിയർ ജില്ലാതല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര: യൂത്ത് ബ്രിഗേഡ് വളണ്ടിയർ ജില്ലാതല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ഏത് സമയത്തും നൽകുന്നതിനായി ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ജില്ലയിൽ യൂത്ത് ബ്രിഗേഡ് വളണ്ടിയർമാരെ സജ്ജമാക്കുന്നതിൻ്റെ ഭാഗമായി ജില്ലാതല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കഴിയുന്ന 10,000 വളണ്ടിയർമാർക്കാണ് പരിശീലനം നൽകുന്നത്.

മേഖലാ കമ്മിറ്റിയുടെ കീഴിൽ 30 പേരടങ്ങുന്ന ടീമിനെയാണ് സജ്ജമാക്കുന്നത്. ഇവർക്ക് ഡിസാസ്റ്റർ മാനേജ്മെൻ്റിലും പ്രഥമ ശുശ്രൂഷയിലും പരിശീലനം നൽകും. മെയ് ആദ്യവാരം വളണ്ടിയർമാരുടെ പാസിങ്ങ് ഔട്ട് പരേഡ് നടക്കും.

ചക്കിട്ടപ്പാറയിൽ മുൻ സംസ്ഥാന ട്രഷറർ എസ്. കെ. സജീഷ് പരിപാടി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡണ്ട് എൽ. ജി. ലിജീഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി. സി. ഷൈജു, കെ. സുനിൽ, ടി. കെ സുമേഷ്, കെ. അരുൺ, കെ. എം. നിനു, എം. എം. ജിജേഷ് എന്നിവർ സംസാരിച്ചു. ബി. പി. ബബീഷ് സ്വാഗതവും വി. കെ. അമർഷാഹി നന്ദിയും പറഞ്ഞു.
Advertisements

