KOYILANDY DIARY

The Perfect News Portal

12 മണിക്കൂർ തുടർച്ചയായി നൃത്താർച്ചന നടത്തി

12 മണിക്കൂർ തുടർച്ചയായി നൃത്താർച്ചന നടത്തി. കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രവും ഭരതാഞ്ജലി നൃത്ത വിദ്യാലയവും ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി 12 മണിക്കൂർ തുടർച്ചയായി നൃത്താർച്ചന നടത്തി. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും നർത്തകീർത്തകന്മാർ നൃത്തം അവതരിപ്പിച്ചു.
ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, ഒഡീസി, കർണാട്ടിക്, മണി പൂരി, സത്രിയ, കഥക്, കേരളനടനം, എന്നിവ അവതരിപ്പിച്ചു. പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി Dr. തമാലിക ഡേ വെസ്റ്റ് ബംഗാൾ  അവതരിപ്പിച്ച കഥക് നൃത്തം0, പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ നടന്ന മണിപ്പൂരി കലാകാരി Dr. താനിയ ചക്ര ബോർത്തി കൊൽക്കത്ത അവതരിപ്പിച്ച മണിപ്പൂരി നൃത്തം എന്നിവ ശ്രദ്ധേയമായി.