KOYILANDY DIARY

The Perfect News Portal

ന്യൂനപക്ഷ അവകാശങ്ങൾ കവരുന്നതിൽ കേന്ദ്ര സർക്കാർ തുടരുന്ന നിലപാടാണ് പിണറായി സർക്കാരിനും

കൊയിലാണ്ടി : ന്യൂനപക്ഷ അവകാശങ്ങൾ കവരുന്നതിൽ കേന്ദ്ര സർക്കാർ തുടരുന്ന നിലപാട് തന്നെയാണ് പിണറായി സർക്കാരും സ്വീകരികരിക്കുന്നതെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെകട്ടറി പി.എം. എ. സലാം പറഞ്ഞു. കേരളത്തിലെ വിദ്യാർഥികൾക്ക്‌ പതിറ്റാണ്ടുകളായി കിട്ടിയ സ്കോളർഷിപുകൾ മുടക്കിയത്‌ ഏറ്റവും വലിയ ഉദാഹരണമാണെന്ന് അദ്ധേഹം കൂട്ടി ചേർത്തു .
കൊയിലാണ്ടിയിൽ നടക്കുന്ന മുസ്ലിം ലീഗ് ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേദ്ദേഹം. അധികാരം ഇല്ലാത്തതിനാൽ ലീഗ് തകർന്നു പോകുമെന്ന് പറഞ്ഞവർ  മാറ്റി പറയേണ്ട അവസ്ഥ യിലാണിപ്പോഴുള്ളത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ  ഇല്ലാതാക്കാൻ ഇടത് സർക്കാരിന്റെ കാലത്ത് ശ്രമം നടത്തിയപ്പോൾ മുസ്ലിം ലീഗ് നേതൃത്വം നൽകിയ സമരത്തിലൂടെ സർക്കാരിന്  തിരുത്തേണ്ടിവന്നതെന്നും സലാം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മർപാണ്ടികശാല അദ്ധ്യക്ഷനായി.
Advertisements
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിംലീഗ്ദേശീയ സെക്രട്ടറി സി.കെ.സുബൈർ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിപി.കെ. ഫിറോസ്, എം.സി. മായിൻഹാജി, അഡ്വ. കെ.എൻ.എ. ഖാദർ ,സി.പി. ചെറിയ മുഹമ്മദ്, പാറക്കൽ അബ്ദുള്ള, റാഷിദ് ഗസ്സാലി, അഡ്വ.പി. കുൽസു, എൻ.സി. അബൂബക്കർ, അഹമ്മദ് പുന്നക്കൽ, വി.പി. ഇബ്രാഹിംകുട്ടി, എസ്.പി. കുഞ്ഞഹമ്മദ്, സി.പി.എ അസീസ് മാസ്റ്റർ, സമദ് പൂക്കാട്, റഷീദ് വെങ്ങളം, നാസർ എസ്റ്റേറ്റ് മുക്ക്, വി.കെ. ഉസൈൻകുട്ടി, ഒ.പി. നസീർ, സി.കെ.വി. യൂസഫ്, നൊച്ചാട് കുഞ്ഞബ്ദുള്ള, മിസ് ഹബ് കീഴരിയൂർ ,ടി. മൊയ്തീൻകോയ, സാഹിബ് മുഹമ്മദ് സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ സ്വാഗതവും, കെ.എ. ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.