KOYILANDY DIARY

The Perfect News Portal

അനധികൃത ബാനറുകളും കൊടികളും വെക്കുന്നവർക്കെതിരെ ക്രിമിനൽ കേസ്,ഹൈക്കോടതി

അനധികൃത ബാനറുകളും കൊടികളും വെക്കുന്നവർക്കെതിരെ ക്രിമിനൽ കേസ്, ഹൈക്കോടതി. പാതയോരങ്ങളിലും പൊതു ഇടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടികള്‍, ഹോള്‍ഡിങ്ങുകള്‍ തുടങ്ങിയവ അടിയന്തിരമായി എടുത്തുമാറ്റാൻ ഹൈക്കോടതി നേരത്തേ തന്നെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് ഫലം കാണാത്ത സാഹചര്യത്തിലാണ് കോടതിയുടെ പുതിയ ഉത്തരവ്.

ഉത്തരവു നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാർക്കും എസ്. എച്ച്. ഒ മാർക്കുമെതിരെയും ബോർഡുകൾ നീക്കാനുള്ള തദ്ദേശ സെക്രട്ടറിമാരുടെ നിർദ്ദേശം നടപ്പിലാക്കാത്ത ജീവനക്കാർക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും, കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.