KOYILANDY DIARY

The Perfect News Portal

കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട 163 ഗ്രാം എം. ഡി. എം. എ യുമായി യുവാവ് പിടിയില്‍.

കോഴിക്കോട്: നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട 163 ഗ്രാം എം. ഡി. എം. എ യുമായി യുവാവ് എക്സൈസിൻ്റെ പിടിയില്‍. പള്ളിക്കണ്ടി സ്വദേശി അഷ്റഫ് ആണ് പിടിയിലായത്. 25 ലക്ഷം രൂപ വില വരുന്ന എം. ഡി. എം. എ. ലഹരി മരുന്ന് ഇയാളുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്.

ബാഗ്ലൂരില്‍ നിന്ന് സ്ഥിരമായി എം. ഡി. എം. എ കടത്തുന്ന സഘത്തിലെ പ്രധാന കണ്ണിയാണ് അഷ്റഫ്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ ഒരാഴ്ചയായി നിരീക്ഷിച്ചു വരികയായിരുന്നു. മലപ്പുറം കോഴിക്കോട് ജില്ലകളിൽ വിൽപ്പനയ്ക്കായി കൊണ്ടു വന്നതായിരുന്നു പിടികൂടിയ ലഹരി മരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആറു മാസം മുൻപ് ഇയാൾ സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്.