KOYILANDY DIARY

The Perfect News Portal

കേന്ദ്ര സർക്കാരിൻ്റെ വർഗ്ഗീയ, ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ(എം) പ്രതിഷേധ ധർണ

കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ വർഗ്ഗീയ, ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച സിപിഐ(എം) കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ ധർണ നടത്തി. കണയങ്കോട് നടന്ന പ്രതിഷേധ പരിപാടി സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം എ. എം. റഷീദ് ഉദ്ഘാടനം ചെയ്തു.

സൌത്ത് ലോക്കൽ സെക്രട്ടറി പി.കെ. ഭരതൻ അദ്ധ്യക്ഷത വഹിച്ചു. കെ. വി സന്തോഷ്, സി.എം. സുനിലേശൻ, സതീദേവി, തെറ്റത്ത് ഗംഗാധരൻ എന്നിവർ സംസാരിച്ചു. ശ്രീജേഷ് സ്വാഗതം പറഞ്ഞു.