KOYILANDY DIARY

The Perfect News Portal

മരം മുറിക്കാൻ കയറി ഒടുവിൽ മരത്തിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തു

മരം മുറിക്കാൻ കയറി ബോധരഹിതനായി മരത്തിൽ കുടുങ്ങി.. വീട്ടുടമസ്ഥൻ മരത്തിൽ കയറി താങ്ങി നിർത്തി.. ഒടുവിൽ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. മുചുകുന്ന് കോമത്ത് താഴെ കുനി സതീശൻ (54) എന്നയാളാണ് മരത്തിൽ കയറിയ ഉടനെ ബോധരഹിതനായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് ചെങ്ങോട്ടുകാവ് മേലൂർ ക്ഷേത്രത്തിനു സമീപമുള്ള പ്രഭാവലയം (HO) ശ്രീലത എന്നയാളുടെ പറമ്പിലെ 30 അടിയുള്ള ചളിർമരം മുറിക്കാൻ കയറിയ സതീശന് പെട്ടന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
പെട്ടെന്നുതന്നെ വീട്ടു ഉടമസ്ഥനായ പ്രിയദർശൻ മരത്തിൽ കയറി ഇദ്ദേഹത്തെ താങ്ങിനിർത്തി വെള്ളം കൊടുത്തു. ബോധംവന്ന ശേഷം ഫയർഫോഴ്സ് എത്തുന്നത് വരെ ഏറെ നേരം ഇദ്ധേഹം താങ്ങിനിർത്തിയത്കൊണ്ട് മാത്രമാണ് രണ്ടുപേരും അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ASTO പ്രമോദ് പികെ മറ്റ് സേനാംഗങ്ങളുടെ സഹായത്തോടുകൂടി ലാഡർ ഉപയോഗിച്ച് മരത്തിൽ കയറുകയും റെസ്ക്യൂനെറ്റിൽ സുരക്ഷിതമായി ഇദ്ധേഹത്തെ താഴെ ഇറക്കുകയും ചെയ്തു.
Advertisements
പ്രാഥമിക ശുശ്രീഷ നിൽകിയശേഷം ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ഗ്രേഡ്: ASTO മാരായ മജീദ്, ജനാര്‍ദ്ധനൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു ടി പി, സിജിത്ത്, അരുൺ എസ് സനിൽരാജ്, റഷീദ്, ഹോംഗാര്‍ഡുമാരായ സോമ കുമാർ, ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.