KOYILANDY DIARY

The Perfect News Portal

സിപിഐ(എം) നേതാവ് സുനീത് ചോപ്ര അന്തരിച്ചു

സിപിഐ(എം) നേതാവ് സുനീത് ചോപ്ര അന്തരിച്ചു.. ന്യൂഡൽഹി: സിപിഐ(എം) മുൻ കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കർഷക തൊഴിലാളിയുണിയൻ നേതാവുമായിരുന്ന സുനീത് ചോപ്ര (81)അന്തരിച്ചു. ലണ്ടനിലെ സ്കുൾ ഓഫ് ഓറിയൻറൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് വിദ്യാർഥി ആയിരിക്കെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. പഠനം പൂർത്തിയാക്കിയശേഷം പലസതീനിലേക്ക് പോയി അവിടെ പലസ്തീൻ വിമോചന പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു. തുടർന്ന് ജെഎൻയുവിൽ എത്തി സംഘടനാ പ്രവർത്തനത്തിൽ സജീവമായി.

ജെഎൻയു സ്റ്റുഡൻറ്സ് യൂണിയന്റെ  ഭരണഘടന എഴുതിയുണ്ടാക്കിയതിൽ ഒരാളാണ‍്. 1980ൽ ഡിവെെഎഫ്ഐ രൂപീകരിച്ചപ്പോൾ ആദ്യ ട്രെഷറർ ആയി. 1995ൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗമായി. 1991മുതൽ 2023വരെ അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയന്റെ ജോയിൻറ് സെക്രട്ടറിയായിരുന്നു. ഇന്ത്യയിലെ പ്രശസ്ത കലാനിരൂപകരിലൊരാളായിരുന്ന സുനീത് ചോപ്രയുടെ പംക്തി മിക്ക ദേശീയ പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ലാഹോർ സ്വദേശിയാണ്.