KOYILANDY DIARY

The Perfect News Portal

മുത്താമ്പി റോഡിലെ അണ്ടർപ്പാസിൻ്റെ ഉയരക്കുറവ് നാളെ സിപിഐ (എം) പ്രതിഷേധം.

മുത്താമ്പി റോഡിലെ അണ്ടർപ്പാസിൻ്റെ ഉയരക്കുറവ് നാളെ സിപിഐ (എം) പ്രതിഷേധം. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി അരിക്കുളം മുത്താമ്പി റോഡിൽ നിർമ്മിക്കുന്ന അണ്ടർപ്പാസിന് ഉയരം കുറവാണെന്ന് പരാതി ഉയർന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഇതിനെതിരെ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് അണ്ടർപ്പാസിന് സമീപം സിപിഐഎം നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുകയാണ്. മുൻ എം.എൽ.എ. കെ. ദാസൻ സമരം ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു.

അണ്ടർപ്പാസിൻ്റെ പ്രവൃത്തി ആരംഭിക്കുന്ന ഘട്ടത്തിൽ 18 അടി ഉയരം ഉണ്ടാകുമെന്ന് ജനപ്രതിനിധികൾക്ക് കമ്പനി നൽകിയ ഉറപ്പ് ലംഘിച്ച് നിർമ്മാണ പ്രവത്തി പുരോഗമിക്കുകയാണ്. ഇന്നത്തെ അവസ്ഥയിൽ വർക്ക് പൂർത്തിയായാൽ 14.6 അടി മാത്രമേ ഉയരം ഉണ്ടാകൂ. അങ്ങിനെ വന്നാൽ ഉയരംകൂടിയ വാഹനങ്ങൾക്ക് അണ്ടർപ്പാസിലൂടെ മറുഭാഗത്തേക്ക് കടക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുകയും നാടിൻ്റെ വികസന സ്വപ്നം പാടെ തകരുന്ന സ്ഥിതിയിലേക്ക് പോകുകയും ചെയ്യും  ഇതിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കാനാണ് സിപിഐ(എം) തീരുമാനം.