KOYILANDY DIARY

The Perfect News Portal

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി: എലത്തൂർ കോസ്റ്റൽ പോലീസും മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലവും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി. മത്സ്യ തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമായി നടത്തിയ ക്യാമ്പ് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. എലത്തൂർ കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ടി. കെ. ജോസി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ കൗൺസിലർമാരായ പി. വി. ഇബ്രാഹിം കുട്ടി, കെ. ടി. യു. റഹ്മത്ത്, ബബിത, കൊയിലാണ്ടി സി. ഐ. എൻ സുനിൽ കുമാർ, യു. കെ. രാജൻ എന്നിവർ സംസാരിച്ചു. എലത്തൂർ കോസ്റ്റൽ സബ്ബ് ഇൻസ്പെക്ടർ രഞ്ജിത്ത് സ്വാഗതവും സബ്ബ് ഇൻസ്പെക്ടർ സദാനന്ദൻ നന്ദിയും പറഞ്ഞു.
Advertisements