KOYILANDY DIARY

The Perfect News Portal

അതിദാരിദ്ര്യ ലിസ്റ്റിൽപ്പെട്ടവർക്ക് ആനുകൂല്യം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കട്ടിലും കിടക്കയും നൽകി. 

കൊയിലാണ്ടി: സംസ്ഥാന സർക്കാറിൻ്റെ പദ്ധതിയായ അതിദാരിദ്ര്യ ലിസ്റ്റിൽപ്പെട്ടവർക്ക് ആവശ്യമായ ആനുകൂല്യം എത്തിക്കുന്നതിൻ്റെ ഭാഗമായി ഒന്നാം വാർഡിലെ ശ്രീധൻ എന്നവർക്ക് കട്ടിലും കിടക്കയും നൽകി.

നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്  ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാർ കെ. ഷിജു മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. സുരേഷ്, കൗൺസിലർമാരായ  സുമേഷ് കെ. ടി, മനോഹരി, ബാബു, റിഷാദ്,  പ്രൊജക്ട് ഓഫീസർ ടി. കെ. ഷീബ  എന്നിവർ സംസാരിച്ചു.