KOYILANDY DIARY

The Perfect News Portal

ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവം, കുറ്റപത്രം സമർപ്പിച്ചു

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ കൊയിലാണ്ടി പോലീസ് കുറ്റപത്രം സമർപ്പിച്ചു. 1200 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 4 ന് കൊയിലാണ്ടി ഹാർബറിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആസ്സാം സ്വദേശി ദുൾ രാജ് ബോൻസ് (27) നെ ഹാർബറിൽ വെച്ച് കൂട്ടുകാരായ മനോരഞ്ജൻ റോയ്, ലക്ഷ്യബ്രഹ്മ എന്നിവർ ചേർന്ന് രാത്രി മദ്യലഹരിയിൽ തലയ്ക്കടിച്ചും, ബെൽറ്റ് കൊണ്ട് കഴുത്തിനു മുറുക്കിയും കൊലപ്പെടുത്തുകയായിരുന്നു.

ശബ്ദം കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും ഒരാൾ കടലിൽ ചാടി രക്ഷപ്പെട്ടു. മറ്റെയാളെ നാട്ടുകാർ തടഞ്ഞു വെച്ചു. കടലിൽ ചാടിയ ആളെ  അര മണിക്കുറിനകം തന്നെ പോലീസ് സമർത്ഥമായ അന്വേഷണത്തിലൂടെ, അരയൻകാവ് ബീച്ചിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾ  ഇപ്പോൾ ജയിലിൽ റിമാൻ്റിലാണ്.

Advertisements

കേസ്സിൽ 71 സാക്ഷികളും, 48 തൊണ്ടി മുതലുമടക്കം 1200 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. സി. ഐ. എൻ. സുനിൽകുമാർ, എ. എസ്. ഐ മാരായ പ്രദീപൻ, ഗിരീശൻ, ഒ. കെ. സുരേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.