ഭംഗിയും രുചിയും മാത്രമല്ല ആരോഗ്യഗുണത്തിലും മുൻപന്തിയിലാണ് മല്ലിയില
.
ഭക്ഷണം തയ്യാറാക്കിയതിന് ശേഷം മല്ലിയില തൂകുന്നത് പതിവാണ്. പ്രത്യേകിച്ച് നോർത്ത് ഇന്ത്യൻ വിഭവങ്ങളിൽ. ഉണ്ടാക്കിയ ഭക്ഷണത്തിന് സുഗന്ധത്തിന് പുറമെ ഗുണവും നൽക്കുന്നു. ബിരിയാണി, മസാല ദോശ, സാമ്പാർ, ചട്ണി തുടങ്ങിയ വിഭവങ്ങൾക്ക് രുചിയും മണവും നൽകാനും ഭക്ഷണം അലങ്കരിക്കാനും മല്ലിയില ഉപയോഗിക്കാറുണ്ട്. എന്നാൽ ഭംഗിയും രുചിയും മാത്രമല്ല ആരോഗ്യഗുണങ്ങൾക്കും ഏറെ മുന്നിലാണ് മല്ലിയില. നാരുകളുടെ ഉറവിടമാണ് മല്ലിയില.

വയറ്റിലെ ഗ്യാസ് തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മല്ലിയില സഹായിക്കുന്നു. ഗ്യാസിന് മത്രമല്ല മറിച്ച് വൃക്കകളുടെയും കരളിന്റെയും ആരോഗ്യം, കൊളസ്ട്രോൾ നിയന്ത്രണം, കാഴ്ചശക്തി വർദ്ധിപ്പിക്കാൽ തുടങ്ങിയവയ്ക്ക് വളരെ മികച്ചതാണ്. മല്ലിയിലയുടെ പച്ചനിറം അതിലെ ആന്റിഓക്സിഡന്റുകളെയാണ് സൂചിപ്പിക്കുന്നത്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്ത് പ്രമേഹം നിയന്ത്രിക്കാനും കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിർത്താൻ മല്ലിയിലയ്ക്ക് കഴിയുന്നു.

ഇതിൽ വിറ്റാമിൻ എ, സി, ഇയും ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, മാംഗനീസ്, കാൽസ്യം, ഫോസ്ഫറസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അസ്ഥികളെ സംരക്ഷിച്ച് ആർത്രൈറ്റിസുമായി ബന്ധപ്പെട്ട വേദന കുറയ്ക്കുന്നു. കൂടാതെ, മല്ലിയിലയുടെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി മൈക്രോബിയൽ ഗുണങ്ങൾ മുഖക്കുരു മാറ്റി തിളക്കമുള്ള ചർമം നൽകാൻ സഹായിക്കുന്നു.



