KOYILANDY DIARY.COM

The Perfect News Portal

പ്രതിരോധശേഷി വർധിപ്പിക്കാം; ഡയറ്റിൽ ഉൾപ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങൾ

.

കോശങ്ങളും പ്രോട്ടീനുകളും ടിഷ്യുകളും എല്ലാം ചേർന്ന ശരീരത്തിനുള്ളിലെ സംവിധാനമാണ് രോഗപ്രതിരോധ സംവിധാനം. പല തരത്തിലുള്ള രോഗങ്ങളിൽ നിന്ന് ഇത് നമ്മെ സഹായിക്കുന്നു. അണുബാധയ്ക്കും രോഗങ്ങൾക്കും എല്ലാം കാരണമാകുന്ന ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കുകയും ചെയ്യുന്നു. ഡയറ്റിൽ നിർബന്ധമായി ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കും. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഒന്നാണ് ഓറഞ്ച്.

 

വിറ്റാമിൻ സിയുടെ നല്ലൊരു ശതമാനം ഓറഞ്ചിൽ നിന്ന് ലഭിക്കുന്നു. കോശങ്ങളുടെ അപചയം തടയുന്നതിനും കൊളാജൻ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. മാത്രമല്ല രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിൻ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണമാണ് പപ്പായ. ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ള പപ്പൈൻ എന്ന ദഹന എൻസൈം ഇതിൽ അടങ്ങിയിരിക്കുന്നു.

 

കൂടാതെ മിതമായി പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. പപ്പായയെ പോലെ തന്നെ പോഷകങ്ങൾ ധാരാളമായി കിവിയിൽ അടങ്ങിരിക്കുന്നു. ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ കെ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ കിവിയിലുണ്ട്. ഇതിൽ വിറ്റാമിൻ സി ഉള്ളതിനാൽ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായകരമാകും. ഇതോടൊപ്പം മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

 

രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന ഒരു തരം ഫ്‌ലേവനോയിഡ് പ്ലാന്റ് പിഗ്മെന്റായ ക്വെർസെറ്റിൻ ആപ്പിളിന്റെ തൊലിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ എല്ലാ ദിവസവും തൊലി ഉൾപ്പെടെ ഒരു ആപ്പിൾ വീതം കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിൻ സി കൂടുതലായി പിയറിൽ അടങ്ങിയിട്ടുണ്ട്.

 

നാരുകളും പൊട്ടാസ്യവും ആന്റി-ഇൻഫ്‌ളമേറ്ററി ഫ്‌ളേവനോയിഡുകളും ഉള്ളതിനാൽ തൊലിയോടുകൂടി കഴിച്ചാൽ മാത്രമേ പോഷകഗുണം ലഭിക്കു. കഴിക്കാൻ രുചികരമായതും കലോറി കുറഞ്ഞതുമായ പഴമാണ് ബ്ലൂബെറി. വീക്കം തടയുന്നതിനും പനി, മൂക്കൊലിപ്പ് മുതലായ അലർജി ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കുന്ന ആന്റി ഹിസ്റ്റാമൈനുകൾ ഇവയിൽ അടങ്ങിയിരിക്കുന്നു.

 

Share news