KOYILANDY DIARY.COM

The Perfect News Portal

റോഡ് മുറിച്ചുക‌ടക്കാനായി ഡിവൈഡറിനടുത്ത് നിന്ന സ്ത്രീ കാറിടിച്ചു മരിച്ചു

.

കോഴിക്കോട്: റോഡ് മുറിച്ചുക‌ടക്കാനായി ഡിവൈഡറിനടുത്ത് നിന്ന സ്ത്രീ കാറിടിച്ചു മരിച്ചു. മൂരാട് താനാട്ട് മോളി (52) ആണ് മരിച്ചത്. കാർ യാത്രക്കാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 11.24 ഓടെയായിരുന്നു ദേശീയപാതയിൽ അപകടം നടന്നത്. പാനൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന കാർ സ്ത്രീയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ യുവാക്കളെ ഒടുവിൽ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ കണ്ണൂർ തെക്കെപാനൂർ സ്വദേശികളായ ഷാഹിൽ (18), അസിം (18), ബിലാൽ (17) എന്നിവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!