KOYILANDY DIARY.COM

The Perfect News Portal

ഉപയോഗശൂന്യമായ മരുന്നുകൾ നീക്കം ചെയ്യാനുള്ള പദ്ധതി വിപുലപ്പെടുത്തണം: കെ.പി.പി.എ

-*
കൊയിലാണ്ടി: വീടുകളിലും, സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായ മരുന്നുകൾ നീക്കം ചെയ്യാനുള്ള  പദ്ധതി സംസ്ഥാന വ്യാപകമായി വിപുലപ്പെടുത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ. പ്രവീൺ കുമാർ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അരുണാദാസ് സി.കെ അദ്ധ്യക്ഷയായി. വീടുകളിൽ കെട്ടിക്കിടക്കുന്നതും കാലാവധി കഴിഞ്ഞതും ഉപയോഗ ശൂന്യവുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് നശിപ്പിക്കുന്ന പൈലറ്റ് പദ്ധതി വിജയകരമായ സാഹചര്യത്തിൽ ഇത് എല്ലാ പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും വ്യാപിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. 
.
.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ലീന. കെ. സംസ്ഥാന സെക്രട്ടറി എൻ. സിനിഷ്, ഗലീലിയോ ജോർജ്ജ്, പി. പ്രവീൺ, ജയൻ കോറോത്ത്, പി. ഷറഫുന്നീസ, നജീർ എം.ടി, റൂബി രഞ്ജന, സി.സ്മിനു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. ഷജിൻ. പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.എം. സുനിൽകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സർക്കാർ പ്രഖ്യാപിച്ച മിനിമം വേജസ് എല്ലാ ഫാർമസിസ്റ്റുകൾക്കും ലഭ്യമാക്കുക, ഫാർമസി കോഴ്‌സ് എക്സിറ്റ് പരീക്ഷ നിർബന്ധമാക്കുക, ഫാർമസിസ്റ്റുകൾക്ക് പെൻഷൻ പദ്ധതി ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഭാരവാഹികളായി അരുണാ ദാസ്. സി.കെ (പ്രസിഡൻ്റ്), സുകുമാരൻ ചെറുവത്ത്, സി. സ്മിനു (വൈസ്. പ്രസിഡൻ്റ്), എം. ഷജിൻ (സെക്രട്ടറി), സുനീറ.ആർ.കെ, നിയാസ്.കെ
(ജോ.സെക്രട്ടറി), റൂബി രഞ്ജന (ട്രഷറർ). എന്നിവരെ തെരഞ്ഞെടുൂത്തു.
Share news