KOYILANDY DIARY

The Perfect News Portal

പാചക ഗ്യാസ് വില വർദ്ധനവ് പിൻവലിക്കണം കെ. എം. എ

പാചക ഗ്യാസ് വില വർദ്ധനവ് പിൻവലിക്കണം കെ. എം. എ. കൊയിലാണ്ടി: അവശ്യ സാധനങ്ങൾക്കും മറ്റും വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പാചക വാതക വില വീണ്ടും വർദ്ധിപ്പിച്ചത് ജനങ്ങൾക്ക് താങ്ങാനാവില്ലെന്നും, അതിലുപരി വ്യാപാര പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ പ്രയാസപ്പെടുന്ന ഹോട്ടൽ മേഖലയുടെ നടത്തിപ്പ് പോലും ഈ ഘട്ടത്തിൽ പ്രയാസകരമാകുമെന്നും കെ. എം. എ അഭിപ്രായപ്പെട്ടു.
നിലവിൽ വർദ്ധിപ്പിച്ച പാചക വാതക വില പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം സാധനങ്ങൾക്കും മറ്റും വില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുമെന്നും കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ നടത്തിയ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ. കെ. നിയാസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ. പി. രാജേഷ്, കെ. ദിനേശൻ, പി. കെ. ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, പി. കെ. മനീഷ്, ബി. എച്ച്. ഹാഷിം, അജീഷ്, വി. കെ. ഹമീദ്, പി. പി. ഉസ്മാൻ, കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Advertisements