KOYILANDY DIARY.COM

The Perfect News Portal

സിപിഐ(എം) വീട് കയറുമ്പോൾ കോൺഗ്രസ്സ് തമ്മിലടിക്കുന്നു. കെ. മുരളീധരൻ

തിരുവനന്തപുരം: കോൺ​ഗ്രസ് പുനസംഘടന വൈകുന്നതിൽ അതൃപ്‌തി പരസ്യമാക്കി കെ മുരളീധരൻ. തിരുവനന്തപുരത്ത് നടന്ന കെ കരുണാകരൻ അനുസ്‌മരണ ചടങ്ങിലാണ് മുരളീധരന്റെ വിമർശനം. സിപിഐ എമ്മുകാർ വീടുകയറുമ്പോൾ കോൺ​ഗ്രസ് ഇപ്പോഴും പുന:സംഘടനയും പ്രശ്നങ്ങളുമായി പോകുകയാണെന്ന് മുരളീധരൻ പറഞ്ഞു.

പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രസംഗിച്ചാൽ മാത്രം പോരെന്നും പ്രവർത്തിക്കാൻ കൂടി തയ്യാറാവണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഇനിയൊരു തോൽവി താങ്ങാൻ കോൺഗ്രസിന് കഴിയില്ല. പുന:സംഘടന വേഗത്തിൽ പൂർത്തിയാക്കണം. എന്നാൽ ഇപ്പോഴത്തെ നേതൃത്വം മാറണണെന്ന അഭിപ്രായം ഇല്ല.

കൊച്ചി വിമാനത്താവളത്തിന് കെ കരുണാകരൻ്റെ പേര് എന്തുകൊണ്ട് നൽകുന്നില്ലെന്ന് അറിയില്ല. അനുയോജ്യമായ അവസരം ഉണ്ടായിട്ടും അതു നടന്നില്ല. സ്വകാര്യദുഖമായിട്ടാണ് ഇക്കാര്യം പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.

Advertisements
Share news
error: Content is protected !!