KOYILANDY DIARY

The Perfect News Portal

കീഴരിയൂർ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ

കീഴരിയൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ടും മെയിൻ്റനൻസ് ഫണ്ടും നൽകാതെ വികസന പ്രവർത്തനങ്ങൾ സർക്കാർ സ്തംഭിപ്പിച്ചെന്നാരോപിച്ച് കീഴരിയൂർ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ കോൺഗ്രസ്സ് ധർണ്ണ നടത്തി. വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗസ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലാണ് കീഴരിയൂർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തിയത്. രാജീവ്ഗാന്ധി പഞ്ചായത്തി രാജ് സമിതി നേതൃത്വത്തിൽ നടന്ന ധർണ്ണ DCC ജനറൽ സെക്രട്ടറി വി. പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ, ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ, ജലജ കുറുമയിൽ, കുറ്റിയത്തിൽ ഗോപാലൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഇടത്തിൽ രാമചന്ദ്രൻ , ജി. പി പ്രീജിത്ത്, രജിത കെ.വി, ചുക്കോത്ത് ബാലൻ നായർ, ഓ കെ കുമാരൻ തുടങ്ങിയവർ സംസാരിച്ചു.