KOYILANDY DIARY

The Perfect News Portal

ജീവനക്കാരെ പിരിച്ചുവിട്ടു: താലൂക്കാശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ

കൊയിലാണ്ടി: താലൂക്കാശുപത്രിക്ക് മുമ്പിൽ പ്രതിഷേധ ധർണ. ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധവുമായി കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയൂണിയൻ (സിഐടിയു) താലൂക്ക് ആശുപത്രി മുമ്പിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ ഒഞ്ചിയം മസരം ഉദ്ഘാടനം ചെയ്തു. ലെജിഷ എ പി അധ്യക്ഷതയും വഹിച്ചു. 
വർഷങ്ങളായി ആശുപത്രിയിൽ ജോലി ചെയ്തു വരുന്ന ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ട ആശുപത്രി സൂപ്രണ്ടിനെതിരെയും ലേ സെക്രട്ടറിക്കെതിരെയുമാണ് സമരവുമായി സംങഘടന രംഗത്തു വന്നത്. വരും ദിവസങ്ങളിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാൻ തൊഴിലാളികൾ നിർബന്ധരാകുമെന്ന് നേതാക്കൾ പറഞ്ഞു. നിരവധി തവണ രോഗികൾക്കും ആശുപത്രിയുടെ പ്രവർത്തനത്തിനും ബാധിക്കാത്ത രീതിയിൽ പല സമരങ്ങളും നടത്തിയിരുന്നു. 
എന്നാൽ കേരളത്തിൽ ഒരു ആശുപത്രിയിലും ഇല്ലാത്ത തരത്തിൽ മാസത്തിൽ രണ്ട് ദിവസം ബ്രേക്ക്. ജോലിയെടുത്താൽ മാന്യമായ ശമ്പളം നൽകാത്ത അവസ്ഥ, ഉദ്യോഗസ്ഥരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് അന്യായമായ പിരിച്ചുവിടൽ ഇതിനെതിരെയാണ് സമരം സംഘടിപ്പിച്ചത്. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് യൂണിയൻ തീരുമാനം. യൂണിറ്റ് സെക്രട്ടറി ശൈലേഷ് കെ കെ സ്വാഗതവും, വിജീഷ് എ പി, രശ്മി പി എസ് എന്നിവർ സംസാരിച്ചു.