KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഓഫീസിനു മുമ്പിൽ കോൺഗ്രസ് കൗൺസിലർമാർ ധർണ നടത്തി

കൊയിലാണ്ടി: നഗരസഭ ഓഫീസിനു മുമ്പിൽ കോൺഗ്രസ് കൗൺസിലർമാർ ധർണ നടത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ബജറ്റിൽ അനുവദിച്ച തുക ഉടൻ നൽകുക, വികസന മുരടിപ്പിന് അവസാനം കാണുക, സാമൂഹ്യ പെൻഷൻ ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൗൺസിലർമാരും മുൻ കൗൺസിലർമാരും നഗരസഭ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തിയത്. ഡിസിസി സെക്രട്ടറി അഡ്വ. കെ. വിജയൻ ഉദ്ഘാടനം നടത്തി. പ്രതിപക്ഷനേതാവ് രത്നവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു.
വി വി സുധാകരൻ, മുസ്ലിം ലീഗ് നേതാവ് വി പി ഇബ്രാഹിംകുട്ടി, അരുൺ മണമൽ, രജീഷ് വെങ്ങളത്ത് കണ്ടി, മനോജ് പയറ്റുവളപ്പിൽ, വത്സരാജ് കേളോത്ത്, നടേരി ഭാസ്കരൻ, രാമൻ ചെറുവക്കാട്, ഷീബ അരീക്കൽ, എം സുമതി, ജമാൽ മാസ്റ്റർ, ജിഷ പുതിയേടത്ത്, ഷൈലജ എം, ലാലിഷ, എം എം ശ്രീധരൻ, രമ്യ മനോജ്, ഷീബ സതീശൻ എന്നിവർ സംസാരിച്ചു.