KOYILANDY DIARY

The Perfect News Portal

മണപ്പാട്ടിൽ കുഞ്ഞിരാമൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി:  മണപ്പാട്ടിൽ കുഞ്ഞിരാമൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. സിപിഐ(എം) നേതാവും വിയ്യൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന മണപ്പാട്ടിൽ കുഞ്ഞിരാമൻ്റെ (66) നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം സിപിഐഎം ലോക്കൽ സെക്രട്ടറി എൻ.കെ. ഭാസക്കരൻ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗത്തിൽ മുൻ എം.എൽ.എ. കെ. ദാസൻ, നഗരസഭ കൌൺസിലർ അരീക്കണ്ടി ഷീബ, അഡ്വ. എൽ.ജി. ലിജീഷ്, നടേരി ഭാസ്ക്കരൻ, പി.പി. രാജീവൻ, എം. പത്മനാഭൻ, ഗണേശൻ, കരുമ്പക്കൽ സുധാകരൻ, അഡ്വ. പിടി. ഉമേന്ദ്രൻ എന്നിവർ സംസാരിച്ചു. ജിഷിത സ്വാഗതവും മുരളി നന്ദിയും പറഞ്ഞു.