KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥിയ്ക് മർദനം കെ.എസ്.ആർ.ടി.സി ജീവനക്കാരനെതിരെ പരാതി.

വിദ്യാർത്ഥിയ്ക് മർദനം കെ.എസ്.ആർ.ടി.സി ജീവനക്കാരനെതിരെ പരാതി. തിരുവനന്തപുരം: പൂവാറില്‍ വിദ്യാര്‍ത്ഥിക്ക് കെ.എസ്.ആര്‍.ടി.സി ജീവനക്കാരൻ്റെ മര്‍ദനമേറ്റു. അരുമാനൂര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ഷാനുവിനാണ് മര്‍ദനമേറ്റത്.

ബസ് സ്റ്റാൻഡിൽ നിന്ന പെണ്‍കുട്ടികളെ ശല്ല്യം ചെയ്തു എന്നാരോപിച്ച് കൺട്രോളിങ്ങ് ഇൻസ്പെക്ടറായ സുനിൽ കുമാർ, ഷർട്ട് വലിച്ച് കീറുകയും കയ്യിൽ അടിക്കുകയും ചെയ്തുവെന്ന് മർദനമേറ്റ വിദ്യാർത്ഥി പറയുഞ്ഞു. സുനിൽ കുമാർ ഷാനുവിനെ മര്‍ദിച്ചതായി ദൃക്‌സാക്ഷികളുംപറഞ്ഞു. സംഭവത്തില്‍ പൊലീസ് ഷാനുവിൻ്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.