KOYILANDY DIARY.COM

The Perfect News Portal

ഇനി ഉത്സവകാലം: കോംപ്കോസ് ”കൊയിലാണ്ടി ഫെസ്റ്റ്” ഡിസംബർ 20ന് ആരംഭിക്കും

കൊയിലാണ്ടിക്ക് ഇനി ഉത്സവകാലം.. കോംപ്കോസ് (COMPCOS) നേതൃത്വത്തിൽ ”കൊയിലാണ്ടി ഫെസ്റ്റ് ” ഒരുങ്ങുന്നു. ഡിസംബർ 20 മുതൽ ജനുവരി 5 വരെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കുട്ടികൾക്കു മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാൻ കഴിയുന്ന അമ്യൂസ്മെൻ്റ് പാർക്ക്, ഫാമിലി ഗെയിം, നാവിൽ കൊതിയൂറും ഭക്ഷണങ്ങളുമായി ഫുഡ് കോർട്ട്, വിപണന സ്റ്റാളുകൾ, ചെടികളുടെയും വൃക്ഷ തൈകളുടെയും വിപണനം, ഫ്ലവർ ഷോ, എന്നിവ ഫെസ്റ്റിൽ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
.
.
കൊയിലാണ്ടിയിലെ  സഹകരണ സ്ഥാപനമായ COMPCOS ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ ഫെസ്റ്റ് ‘ കൊയിലാണ്ടി മുത്താമ്പി റോഡിലെ പഴയ ടോൾ ബൂത്തിനു സമീപം പ്രത്യേകം സജ്ജമാക്കുന്ന കോർട്ടിലാണ് ഒരുങ്ങുന്നതെന്നും വിശാലമായ കാർ പാർക്കിംഗ് സൌകര്യവും ഒരുക്കുമെന്നും ചെയർമാൻ അറിയിച്ചു.